‘ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാകും’: പാക് മന്ത്രി

ഇന്ത്യയുമായി ഉടൻ യുദ്ധമുണ്ടാകുമെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഒക്ടോബറിനോ നവംബറിലോ യുദ്ധമുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്. റാവൽപിണ്ടിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് റാഷിദ് അഹമ്മദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
BIG BREAKING: Pakistan Railways Minister Sheikh Rashid predicts #Pakistan– #India war in #October #November, While addressing media in #Rawalpindi, he said that decisive time for Kashmir’s struggle has come. “This is going to be the last war between both countries.” pic.twitter.com/oFgDoe3jVo
— Ghulam Abbas Shah (@ghulamabbasshah) August 28, 2019
25 കോടി മുസ്ലീങ്ങൾ പാകിസ്താനെ ഉറ്റുനോക്കുകയാണ്. കാശ്മീരികൾക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയില്ലെങ്കിൽ പാകിസ്താൻ ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റായിരിക്കുമെന്നും പാക് മന്ത്രി പറയുന്നു. എല്ലാ പാകിസ്താൻകാരുടേയും കൈയിൽ തോക്കുകളുണ്ട്. ഇതെല്ലാം കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ മുൻപും റാഷിദ് അഹമ്മദ് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.
Read Also: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുന്നത് പരിഗണനയിലെന്ന് പാക് മന്ത്രി
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുന്നത് പരിഗണനയിലെന്ന് വ്യക്തമാക്കി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പാക് മന്ത്രി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here