Advertisement

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുന്നത് പരിഗണനയിലെന്ന് പാക് മന്ത്രി

August 27, 2019
5 minutes Read

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുന്നത് പരിഗണനയിലെന്ന് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാക് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

മോദി ആരംഭിച്ചു, തങ്ങൾ പൂർത്തീകരിക്കും എന്ന ഹാഷ് ടാഗോടു കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണ്ണമായും അടച്ചിടുന്നത് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരിഗണനയിലാണ്. അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്റെ റോഡുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ നിർദേശമുണ്ടായി. ഈ തീരുമാനങ്ങൾക്ക് നിയമപരമായ നടപടിക്രമങ്ങൾ ആലോചിച്ച് വരികയാണെന്നും ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു.


ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ആർട്ടിക്കിൾ 360 എടുത്തുകളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകൾ പാകിസ്താൻ അടച്ചിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ അടച്ചിട്ട വ്യോമപാത ജൂലായ് 16നാണ് പാകിസ്താൻ തുറന്നിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top