‘എന്റെ വിക്കറ്റെടുക്കാൻ അവനായിട്ടില്ല’; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്റ്റീവ് സ്മിത്ത്

ആഷസ് നാലാം ടെസ്റ്റ് തുടങ്ങുന്നതിനു മുന്നോടിയായി ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആർച്ചർ ഇതുവരെ തൻ്റെ വിക്കറ്റ് നേടിയിട്ടില്ലെന്നും തനിക്കെതിരെ ആധിപത്യം കാണിക്കാൻ ആർച്ചറിനായിട്ടില്ലെന്നും സ്മിത്ത് പറയുന്നു.
‘എനിക്കെതിരെ മറ്റ് ബൗളര്‍മാര്‍ക്ക് ആര്‍ച്ചറിനേക്കാള്‍ മികവ് കാണിക്കാനായിട്ടുണ്ട്. അവരെയെല്ലാം ഞാന്‍ ഒരുപാട് വട്ടം നേരിട്ടിട്ടുണ്ട്. എന്റെ വിക്കറ്റ് അവര്‍ ഒരുപാട് വട്ടം വീഴ്ത്തിയിട്ടുമുണ്ട്’- സ്മിത്ത് പറയുന്നു. ‘ആര്‍ച്ചറുടെ ഡെലിവറി എന്റെ തലയിലാണ് കൊണ്ടത്, വിക്കറ്റ് വീഴ്ത്താനായില്ല. ഷോര്‍ട്ട് ബോളുകള്‍ അവര്‍ എറിയുന്നുണ്ടെങ്കില്‍ അതിന് കാരണം അവര്‍ക്കെന്റെ വിക്കറ്റ് വീഴ്ത്താന്‍ വേറെ വഴിയില്ലെന്നാണ്. എന്റെ പാഡിലോ, സ്റ്റംപിലോ എറിഞ്ഞ് എന്റെ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ എറിയുന്നത്’- സ്മിത്ത് കൂട്ടിച്ചേർത്തു.
Read Also: ആഷസ്: മൂന്നാം ടെസ്റ്റിൽ നിന്ന് സ്മിത്ത് പുറത്ത്
താൻ ആർച്ചറുടെ തന്ത്രങ്ങൾ മനസ്സിലാക്കിയെന്നും കളിക്കളത്തിൽ അദ്ദേഹത്തെ നേരിടാൻ സജ്ജനായെന്നും സ്മിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും സ്മിത്ത് പറഞ്ഞു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജോഫ്രയുടെ ബൗൺസർ കഴുത്തിലിടിച്ചാണ് സ്മിത്തിനു പരിക്ക് പറ്റിയത്. ബൗൺസറേറ്റ് നിലത്തു വീണ അദ്ദേഹം റിട്ടയേർഡ് ഹർട്ട് ആയി പുറത്തു പോയിരുന്നു. പിന്നീട് തിരിച്ചു വന്നെങ്കിലും 92 റൺസെടുത്ത് ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ സ്മിത്തിനു പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി മാർനസ് ലെബുഷാനെ ഇറങ്ങി റെക്കോർഡിട്ടിരുന്നു. മൂന്നാം ടെസ്റ്റിലും സ്മിത്ത് കളിച്ചിരുന്നില്ല.
Read Also: ആഷസ്: ബെൻ സ്റ്റോക്സിന്റെ ഒറ്റയാൾ പോരാട്ടം; ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ അവിസ്മരണീയ ജയം
ആഷസിൽ സംഭീര ഫോമിലായിരുന്നു സ്മിത്ത്. ആദ്യ ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ അദ്ദേഹം രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ 92 രൺസെടുത്തിരുന്നു. ആദ്യ മത്സരത്തിൽ ഓസീസിനെ ജയിപ്പിച്ചത് സ്മിത്തിൻ്റെ ഇന്നിംഗ്സുകളായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here