ശശി തരൂരിന്റെ മോദി പ്രശംസയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ശശി തരൂരിന്റെ മോദി പ്രശംസയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. അസഹിഷ്ണുതയുടെ അന്തരീക്ഷത്തിലും പ്രതിപക്ഷത്തെ പ്രമുഖര്‍, ഭരണപക്ഷത്തെ ന്യായീകരിക്കുന്നു. സ്വന്തം അഭിപ്രായത്തെ സൗകര്യപൂര്‍വ്വം മറച്ച്‌വെച്ച് എതിരഭിപ്രായങ്ങളെ വാഴ്ത്തുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
അതേ സമയം, മോദി പ്രശംസയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ്സിനകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ച ശശി തരൂരിന്റെ മോദി പ്രശംസയെയാണ് മുഖ്യമന്തി പരോക്ഷമായി വിമര്‍ശിച്ചത്. അസഹിഷ്ണുതയുടെ അന്തരീക്ഷത്തിലും പ്രതിപക്ഷത്തെ പ്രമുഖര്‍ ഭരണപക്ഷത്തെ ന്യായീകരിക്കുന്നുവെന്നും, ഇത് ജനാധിപത്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ആക്രമണങ്ങള്‍ക്ക് വീര പരിവേഷം നല്‍കുന്നു എതിരഭിപ്രായത്തെ വാഴ്ത്തുന്നവരുടെ അവസരവാദത്തെ തുറന്ന് കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം മോദി പ്രശംസയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിന്റെ നിലപാട് തന്നെ വേദനിപ്പിച്ചുവെന്നും അത് കൊണ്ടാണ് കടുത്ത ഭാഷയില്‍ വിശദീകരണം നല്‍കിയതെന്നും ശശി തരൂര്‍. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും കെപിസിസിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും ശശി തരൂര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here