ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ല; വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയും മുന്നണിയും

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലന്ന് മുഖ്യമന്ത്രി. സുപ്രീം കോടതി വിധി അംഗീകരിക്കലാണ് സർക്കാർ നിലപാട്. വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയും മുന്നണിയും. പാലായിൽ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാവില്ലെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു .
ശബരിമല വിഷയത്തിൽ അകന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാൻ സിപിഎം തീവ്രശ്രമം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. കോടതി വിധി അംഗീകരിക്കുമെന്നാണ് സർക്കാർ നിലപാട് അതിൽ മാറ്റമില്ല. പാർട്ടിയും മുന്നണിയും വിശ്വാസികൾക്കൊപ്പമാണ്.
Read Also : ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കിയെന്ന് കടകംപള്ളി സുരേന്ദ്രന്‍
പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിയല്ല ഇപ്പോൾ.
വനിതാ മതിൽ പിറ്റേന്ന് 2യുവതികൾ ശബരിമലയിൽ കയറിയത് വിശ്വാസികളുടെ അട്ടിപ്പേറ് അവകാശപ്പെടുന്നവർ ഉപയോഗിച്ചു. അതിനു മാധ്യമങ്ങളും കൂട്ടു നിന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലേതും പോലെ പാലാ ഉപതെരഞ്ഞെടുപ്പിലും സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ജ നങ്ങൾ നടത്തും. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here