Advertisement

ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

August 24, 2019
0 minutes Read

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ കയറിയത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ സര്‍ക്കാരിനോ സി.പി.എമ്മിനോ പങ്കില്ല. താന്‍ വിശ്വാസിയാണോ എന്നതു വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ വാര്‍ത്താവ്യക്തി എന്ന പരിപാടിയില്‍ വ്യക്തമാക്കി.

ശബരിമല വിഷയം പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോടതി വിധി അംഗീകരിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയായിരുന്നു. ശബരിമലയില്‍ ആക്ടിവസ്റ്റുകള്‍ കയറിയത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി. വിശ്വാസം വ്യക്തിപരമാണ്. ക്ഷേത്രത്തില്‍ പോകുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനും ആര്‍ക്കും തടസമില്ല. വിശ്വാസിയാണോ എന്ന ചോദ്യത്തിനു അതു തന്റെ വ്യക്തിപരമായ കാര്യമാണെന്നും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനും അതു വിജയിപ്പിക്കാനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പോലെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top