Advertisement

ജമ്മു കശ്മിരിലെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതി വേണ്ടന്ന് കേന്ദ്രസര്‍ക്കാര്‍

August 29, 2019
0 minutes Read

ജമ്മു കശ്മിരിലെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വേണ്ടെന്ന് വച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന സംസ്ഥാന പുനഃക്രമീകരണ നടപടികളെ ഇത് ബാധിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദേശ നിക്ഷേപനയം ഉദാരമാക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. കല്‍ക്കരി ഖനനത്തിന് 100ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി. ഡിജിറ്റല്‍ മീഡിയാ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top