പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം; ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് രൂപം നല്‍കി നേതൃത്വം

പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥി കളത്തിലിറക്കിയതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി യുഡിഎഫ്. മത്സരിക്കുന്നത് ആരെന്ന് തീരുമാനമായില്ലെങ്കിലും, ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ജോസ് കെ മാണി വിഭാഗം നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നേക്കും.
ഏറ്റവും ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ എല്‍ഡിഎഫ്, പ്രചാരണത്തിലും അതിവേഗം മുന്നേറുകയാണ്. ഇനിയും വൈകിയാല്‍ ഏറെ പിന്നിലാകുമെന്ന ഭീതിയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വം പ്രവര്‍ത്തന രൂപരേഖ ഉണ്ടാക്കിയത്. സ്ഥാനാര്‍ത്ഥിയാരെന്ന് പ്രഖ്യാപിക്കും മുമ്പേ ഭവന സന്ദര്‍ശന പരിപാടികള്‍ തുടങ്ങും. മണ്ഡലം കണ്‍വെന്‍ഷനുകള്‍ ചൊവ്വാ ബുധന്‍ തീയതികളില്‍ നടത്തും. ഏഴിന് പ്രധാന കണ്‍വെന്‍ഷന്‍ നടത്താനാണ് തീരുമാനം.
അടുത്ത മാസം രണ്ടാം വാരം വാഹന പ്രചാരണത്തിന് തുടക്കം കുറിക്കും. ആദ്യഘട്ടത്തിലെ പോരായ്മകള്‍ വോട്ടിനെ ബാധിക്കില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ഇതിനിടെ ഇന്ന് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഗ്രൂപ്പ് യോഗം ചേരുമെന്ന സൂചനയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here