അനുഷ്‌ക ഷെട്ടിക്കെതിരെ പരാതിയുമായി പ്രഭാസ്
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ താര ജോഡികളായെത്തിയതിന് പിന്നാലെ പ്രഭാസിനും അനുഷ്‌ക ഷെട്ടിക്കും പിന്നാലെയാണ് പാപ്പരാസികൾ. ഇരുവരും ഒരുമിച്ച് മിക്ക ചടങ്ങുകളിലും പങ്കെടുക്കുകയും ചെയ്തതോടെ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നും വരെ ഗോസിപ്പുകൾ ഉയർന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗോസിപ്പുകൾ ഇവരെ വിടാതെ പിന്തുടർന്നു.
ഇപ്പോഴിതാ പ്രഭാസിന് അനുഷ്‌കയെ കുറിച്ചുള്ള ഒരു പരാതിയാണ് വാർത്തയായിരിക്കുന്നത്. താൻ അത്യാവശ്യത്തിന് വിളിച്ചാൽ അനുഷ്‌ക ഫോൺ എടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാൽ താൻ വിളിക്കുന്ന സമയത്ത് കോൾ എടുക്കാറില്ലെന്ന് പ്രഭാസ് വ്യക്തമാക്കി.
കാജൽ അഗർവാളിനെക്കുറിച്ചും പ്രഭാസ് അഭിപ്രായപ്പെട്ടു. കാജൽ സുന്ദരിയാണ്. വളരെയധികം എനർജറ്റിക്കാണ് അവർ. കാജർ അഗർവാളിന്റെ വസ്ത്രധാരണ മെച്ചപ്പെട്ടെന്നും പ്രഭാസ് വ്യക്തമാക്കി.
പ്രഭാസ് നായകനായെത്തുന്ന സാഹോ ആഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് തീയതി നീട്ടി ഓഗസ്റ്റ് 30ലേക്ക് മാറ്റുകയായിരുന്നു. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രദ്ധാ കപൂറാണ് നായിക. യുവി ക്രിയേഷന്റെ ബാനറിൽ വസിം പ്രമോദാണ് ചിത്രം നിർമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here