Advertisement

വിശ്വാസികൾക്കൊപ്പമെന്ന് പാർട്ടിയും നവോത്ഥാനത്തിനൊപ്പമെന്ന് മുഖ്യമന്ത്രിയും പറയുന്നത് വഞ്ചനയെന്ന് ചെന്നിത്തല

August 29, 2019
1 minute Read

വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഐഎമ്മും നവോത്ഥാനത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ തെറ്റുതിരുത്തൽ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ ബോധ്യമായെന്നും സിപിഐഎം ജനങ്ങളെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് സർക്കാർ പാഠം പഠിച്ചിട്ടില്ല. പാലാ ഉപ തെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയമാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂർ വിഷയത്തിൽ ഇനി ചർച്ചയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read Also; ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ല; വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയും മുന്നണിയും

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കലാണ് സർക്കാർ നിലപാടെന്നും  പാലാ ഉപ തെരഞ്ഞെടുപ്പിൽ ശബരിമല  ചർച്ചാ വിഷയമാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.കോടതി വിധി അംഗീകരിക്കുമെന്നാണ് സർക്കാർ നിലപാട്. അതിൽ മാറ്റമില്ല. പാർട്ടിയും മുന്നണിയും വിശ്വാസികൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ പാർട്ടിയിൽ നിന്ന് അകന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാൻ സിപിഐഎം തീവ്രശ്രമം നടത്തുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഇന്ന് വീണ്ടും രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top