Advertisement

പാലാ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കാൻ യുഡിഎഫ് നിർദ്ദേശം

August 29, 2019
1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ, മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങാൻ യുഡിഎഫ് നിർദ്ദേശം. കേരള കോൺഗ്രസിലെ തർക്കത്തിന് പരിഹാരം വൈകുന്നതോടെയാണ് സ്ഥാനാർത്ഥിയില്ലാതെ തെരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കുന്നത്. പ്രഖ്യാപനം വൈകിയാലും വിജയം ഉറപ്പാക്കണമെന്ന നിർദ്ദേശമാണ് യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ ഉയർന്നു വന്നത്.

ജയസാധ്യതയുള്ള പൊതുസമ്മതനെ പരിഗണിക്കണം എന്നതാണ് പി.ജെ ജോസഫിന്റെ നിബന്ധന. യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെങ്കിൽ ഈ നിർദ്ദേശം പാലിക്കേണ്ടി വരും. നിഷാ ജോസ് കെ മാണിയുടെ പേര് ഉയർത്തിക്കാട്ടിയിരുന്ന ജോസ് വിഭാഗം ഇതോടെ പരുങ്ങലിലാണ്. ജോസ് കെ മാണിയുടെ ചെയർമാൻ പദവിക്ക് നിയമ സാധുത ലഭ്യമാകാത്തതിനാൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനുമാകില്ല. ഇതോടെ ഇ.ജെ അഗസ്തി ഉൾപെടെ ഉള്ളവർ പരിഗണനയിലെത്തി.

Read Alsoപാലാ ഉപതെരഞ്ഞെടുപ്പ്; മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

എന്നാൽ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ഉടൻ തീരുമാനത്തിലെത്താൻ ജോസ് ഗ്രൂപ്പിനാകില്ലെന്നാണ് സൂചന. ഇതിനിടെ ഇടത് മുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ യു.ഡി.എഫ് പ്രതിസന്ധിയിലായി. സ്ഥാനാർത്ഥിയെ കണ്ടെത്തും മുമ്പ് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിക്കാൻ ജില്ലാ യുഡിഎഫ് നേതൃയോഗത്തിൽ ധാരണയായി.

രണ്ട് ദിവസത്തിനകം എൻഡിഎയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. പത്രികാ സമർപ്പണത്തിന് സെപ്തംബർ 4 വരെ സമയമുണ്ടെങ്കിലും, ഉടൻ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കേരള കോൺഗ്രസിനുമേൽ യു.ഡി എഫ് സമ്മർദ്ദം ശക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top