‘അന്തസുള്ള വസ്ത്രം ധരിക്കണം’; സെക്രട്ടേറിയറ്റിൽ ടീ ഷർട്ടും ജീൻസും വിലക്കി ബിഹാർ സർക്കാർ

സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് വസ്ത്രധാരണത്തിൽ പ്രത്യേക നിർദേശവുമായി ബിഹാർ സർക്കാർ. സെക്രട്ടേറിയറ്റിൽ ജീവനക്കാർ ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നത് വിലക്കിയ സർക്കാർ അന്തസുള്ളതും ലളിതവുമായ വസ്ത്രം ധരിക്കണമെന്ന നിർദേശവും നൽകി.
Bihar Government has banned wearing jeans and t-shirts in the secretariat for all employees. Employees have been ordered to wear sober, simple, comfortable clothes in office.
— ANI (@ANI) August 30, 2019
സെക്രട്ടേറിയറ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമാണ് വസ്ത്രധാരണ സംബന്ധിച്ച് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം വേണം ധരിക്കാൻ. അന്തസ് തോന്നിക്കുന്നതും സുഖപ്രദവുമായ വസ്ത്രം ധരിക്കണമെന്നും ജീൻസും ടീ ഷർട്ടും ഒഴിവാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here