‘മലയാളി മങ്ക’യായി കുഞ്ഞു ശിവാനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ഉപ്പും മുളകും’ സീരിയലിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കൊച്ചുമിടുക്കി ശിവാനിയുടെ വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ വൈറലാകുന്നു. മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയ ശിവാനി ഓണപ്പാട്ട് പാടുന്ന ഈ വീഡിയോ ആയിരക്കണക്കിനാളുകളാണ് കണ്ടിരിക്കുന്നത്.
ഉപ്പും മുളകും എന്ന സീരിയലിലെ നിറ സാന്നിധ്യമാണ് ശിവാനി. മിനിസ്‌ക്രീനിലെ ശിവാനിയുടെ യഥാർത്ഥ പേരും ശിവാനി എന്നു തന്നെ. തനിമയാർന്ന അഭിനയംകൊണ്ടും സംസാരംകൊണ്ടുമെല്ലാം ശിവാനി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
Read Also : ശിവാനി എന്ന കുട്ടിക്കുറുമ്പിയുടെ വിശേഷങ്ങൾ
നാല് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ക്കെ മിനിസ്‌ക്രീനില്‍ ശ്രദ്ധേയയാണ് ശിവാനി. തന്മയത്തത്തോടെയുള്ള ശിവാനിയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2015 ഡിസംബര്‍ 14 മുതലാണ് ഉപ്പും മുളകും എന്ന സീരിയല്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here