ബിജെപി നേതാവിനെതിരെ പീഡനപരാതി നൽകിയതിന് ശേഷം കാണാതായ പെൺകുട്ടിയെ കണ്ടെത്തി

ബിജെപി നേതാവിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിന് പിന്നാലെ കാണാതായ നിയമ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിനിയെ രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്.
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. തിരോധാനം സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ കണ്ടെത്തിയത്.
Read Also : ‘സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ല’; കരട് നയത്തെ എതിർത്ത് സംഘപരിവാർ സംഘടന
കഴിഞ്ഞ ശനിയാഴ്ച്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി സുരക്ഷിതയെന്ന് യുപി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ആൺസുഹൃത്തിനൊപ്പമാണ് കണ്ടെത്തിയതെന്നും ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.
ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചുവെന്നും നിരവധി പെൺകുട്ടികളുടെ ജീവിതം ചിന്മയാനന്ദ് തകർത്തിട്ടുണ്ടെന്നും യുവതി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും തന്നെ രക്ഷിക്കണമെന്ന് പെൺകുട്ടി വീഡിയോയിലൂടെ അപേക്ഷിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ കാണാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here