പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകും; ബെന്നി ബഹനാന്‍

പാലാ ഉപതെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച്ച അവസാനിക്കുമെന്നിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുമെന്നറിയിച്ച് ബെന്നി ബഹനാന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. എന്നാല്‍ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. പിജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.
നിഷയെ പരിഗണിക്കുന്നതില്‍ ജോസ് വിഭാഗത്തില്‍ ഭിന്നത ഉണ്ടായതോടെ, ഏഴംഗ സമിതി അഭിപ്രായ ശേഖരണം തുടരുകയാണ്. സെപ്തംബര്‍ ഒന്നിന് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ പ്രഖ്യാപനം മൂന്നാം തീയതി വരെ വൈകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ സൂചന നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ബെന്നി പറഞ്ഞു.
എന്നാല്‍ ചിഹ്നം നല്‍കുന്നതില്‍ തീരുമാനമായില്ലെന്ന് പിജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. ഇതിനിടെ നിഷ ജോസ് കെ മാണി യുടെ പേര് തള്ളാതെ റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയാകാന്‍ വോട്ടര്‍പട്ടികയില്‍ പേര് മതി. നിഷ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും റോഷി പറഞ്ഞു. ജോസ് കെ മാണിയും നിഷയും ഉള്‍പ്പെടെ അഞ്ചു പേരുകളാണ് ജോസ് വിഭാഗം പ്രത്യേക സമിതിയുടെ പരിഗണനയിലുള്ളത്. നിഷയെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ജോസഫ് ചിഹ്നം അനുവദിക്കുമോ എന്ന ചര്‍ച്ചകളാണ് ജോസ് വിഭാഗത്തില്‍ നടക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here