കൊങ്കൺ വഴിയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു

പാളത്തിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് തടസ്സപ്പെട്ടിരുന്ന കൊങ്കൺ വഴിയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. വൈകീട്ട് നാലരയോടെയാണ് ഇതുവഴി ട്രെയിനുകൾ ഓടിത്തുടങ്ങിയത്. പുതിയ ട്രാക്കിലൂടെയാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇടിഞ്ഞു വീണ ഭാഗത്തെ മണ്ണ് മാറ്റാനുള്ള ശ്രമങ്ങൾ നാല് ദിവസമായും പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ ട്രാക്കിനായുള്ള തീരുമാനമെടുത്തത്.
പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ പുതിയ പാതയ്ക്ക് ഫിറ്റ്‌നസ് നൽകുകയായിരുന്നു. മംഗള എക്‌സ്പ്രസ്സാണ് പുതിയ പാതയിലൂടെ ആദ്യം കടന്നു പോയത്. ഒരാഴ്ച മുമ്പാണ് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കൊങ്കൺ പാത വഴിയുള്ള റെയിൽ ഗതാഗതം റദ്ദാക്കിയത്. മംഗളുരുവിലെ കുലശേഖരയിൽ 400 മീറ്റർ ഭാഗത്താണ് പുതിയ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here