Advertisement

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ ! സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

September 1, 2019
7 minutes Read

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ചികിത്സിച്ച് ഡോക്ടർ. ഡെൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് ഏവരുടേയും ഹൃദയം കീഴടക്കിയ ഈ സംഭവം നടക്കുന്നത്.

പതിനൊന്ന് മാസം പ്രായമായ സിക്രയെ കാലൊടിഞ്ഞതിനെ തുടർന്നാണ് അമ്മ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ തുടയെല്ലാണ് ഒടിഞ്ഞിരിക്കുന്നത്.

എന്നാൽ ചികിത്സയ്ക്കായി കാൽ അനക്കാതെ വയ്ക്കാൻ കുഞ്ഞ് സിക്ര സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ അമ്മ തന്നെയാണ് ഇതിന് പോംവഴിയുമായി രംഗത്തെത്തിയത്. സിക്രയുടെ പ്രിയപ്പെട്ട പാവയെയും ഒപ്പം ചികിത്സിക്കുക.

അമ്മയുടെ നിർദേശത്തെ തുടർന്ന് ഡോകടർ സിക്രയുടെ ഇഷ്ടപാവയായ ‘പരി’യെയും സിക്രക്കൊപ്പം തന്നെ കിടത്തി ചികിത്സിച്ച് തുടങ്ങി. ഇതോടെ കുഞ്ഞ് സിക്രി ചികിത്സയോട് സഹകരിച്ചു.

ഇപ്പോൾ സിക്രയുടേയും ‘പരിയുടേയും’ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top