ഇന്ത്യൻ നിർമിത ഡോർണിയർ 228 ഇനി യൂറോപ്പിൽ പറന്ന് പൊങ്ങും

ഇന്ത്യൻ നിർമിത വിമാനം ഇനി മുതൽ യൂറോപ്പിൽ കൊമേഴ്‌സൽ സർവീസ് നടത്തും. ഹിന്ദുസ്ഥാൻ എയ്‌റൊനോട്ടിക്‌സ് ലിമിറ്റഡ് (ഹാൽ) നിർമിച്ച ഡോർണിയർ 228 വിമാനമാണ് യൂറോപ്പിൽ ഉപയോഗിക്കുക. 2017 അവസാനം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡോർണിയർ 228ന് ടൈപ്പ് സർട്ടിഫിക്കേഷൻ നൽകിയിരുന്നു.
ഡിജിസിഎയുടെ സർട്ടിഫിക്കേഷൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി അംഗീകരിച്ചതോടെയാണ് യൂറോപ്പിൽ വാണിജ്യ സർവീസിന് ഹാലിന്റെ വിമാനം ഉപയോഗിക്കാൻ താരുമാനമായത്.
Read Also : അമിത് ഷായുടെ വിമാനം പറത്താൻ ആൾമാറാട്ടം; വൈമാനികനെതിരെ കേസ്
മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമിച്ച ഡോർണിയർ 228 ലൂടെ മികച്ച നേട്ടമാണ് ഹാലിന് ലഭിച്ചിരിക്കുന്നതെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ അഭിപ്രായപ്പെട്ടു.
19 സീറ്റുള്ള ഡോർണിയർ 228 വിമാനം ഹാലിന്റെ കാൺപൂരിലുള്ള ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ഡിവിഷനിലാണ് നിർമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here