നടൻ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി

സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി. വടക്കാഞ്ചേരി ഉത്രാളിക്കാവിൽവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സംവിധായകൻ ഭരതന്റേയും കെപിഎസി ലളിതയുടേയും മകനാണ് സിദ്ധാർത്ഥ്. 2009 ലായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവൾകൂടിയായ അഞ്ജു എം ദാസായിരുന്നു ആദ്യ ഭാര്യ. 2012 ൽ ഇരുവരും വേർപിരിഞ്ഞു.
കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാർത്ഥ് സിനിമ ലോകത്തേക്ക് കടന്നുവന്നത്. ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സംവിധാന രംഗത്തേക്ക് കടന്നു. 1981 ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര 2012 ൽ സിദ്ധാർത്ഥ് റീമേക്ക് ചെയ്തിരുന്നു. സിദ്ധാർത്ഥാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. രഞ്ജിത്ത് ചിത്രമായ സ്പിരിറ്റിൽ സിദ്ധാർത്ഥ് ശ്രദ്ധേയമായ കഥാപാത്രത്തെ അവസരിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here