Advertisement

‘അടുക്കളയിൽ കയറാറില്ല, ഉള്ളം കാലിൽ ഊതി നിദ്രയുടെ ആഴം അളക്കും’; മോഷണ ജീവിതത്തിലെ അനുഭവം പറഞ്ഞ് തസ്‌കരൻ മണിയൻപിള്ള

September 1, 2019
1 minute Read

മോഷണ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ച് തസ്‌കരൻ മണിയൻപിള്ള. മോഷണത്തിന് കയറുന്ന വീടുകളിൽ കിടന്നുറങ്ങുന്നവരുടെ ഉറക്കത്തിന്റെ ആഴം അളക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് മണിയൻപിള്ള വിശദീകരിച്ചത്. മോഷണ മുതൽകൊണ്ട് നാല് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ച കഥയും മണിയൻപിള്ള പങ്കുവച്ചു. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സ്‌പെയ്‌സ് ഫെസ്റ്റിവലിൽ ‘ഭവനഭേദനത്തിന്റെ എൻജിനീയറിംഗ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മണിയൻപിള്ള. ആർക്കിടെക്ച്ചർ പോൾ മഞ്ഞൂരാൻ മോഡറേറ്റർ ആയിരുന്നു.

മോഷണം നടത്തുന്ന വീട്ടിൽനിന്ന് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് തിരികെ പോകാറെന്ന് മണിയൻപിള്ള പറഞ്ഞു. ഷവറിനടിയിൽനിന്ന് കുളിക്കുന്നത് ഇഷ്ടമാണ്. അത് മാത്രമല്ല, മോഷണം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ കുളിച്ച് കുട്ടപ്പനായി നടന്നാൽ പൊലീസ് ലുക്ക് നോക്കി പിടിച്ചോണ്ട് പോകില്ലെന്നും മണിയൻപിള്ള പറഞ്ഞു.

Read also: മദ്യവും ലഹരി വസ്തുക്കളും വാങ്ങാൻ പണമില്ല; മോഷണം പതിവാക്കിയ കാമുകിയും കാമുകനും അറസ്റ്റിൽ: വീഡിയോ

അപകടകരമായ അവസ്ഥയിൽ മാത്രമേ ആളുകളെ ഉപദ്രവിച്ചിരുന്നുള്ളൂ എന്ന് മണിയൻപിള്ള പറഞ്ഞു. കിടന്നുറങ്ങുന്ന ആളുകളുടെ ഉള്ളംകാലിൽ ഊതി നിദ്രയുടെ ആഴം അളക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ നിദ്രയുടെ ആഴമളന്ന് മോഷണ സമയത്ത് ആളുകളെ എടുത്ത് മാറ്റി കിടത്തിയിട്ടണ്ട്. മുറികളിൽ ഉറങ്ങാതിരിക്കുന്നവരെ പുറത്തുനിന്ന് തന്നെ തനിക്ക് അറിയാൻ കഴിയാറുണ്ടെന്നും മണിയൻപിള്ള പറയുന്നു.അടുക്കളയിൽ സാധാരണ കള്ളന്മാർ കയറാറില്ല. അതിന് കാരണം നിരവധി പാത്രങ്ങളും മറ്റുമുള്ള അടുക്കളയിൽ അറിയാതെ ശബ്ദമുണ്ടാവാനുള്ള സാധ്യത വലുതായത് കൊണ്ടാണെന്നും മണിയൻപിള്ള പറഞ്ഞു. പണവും സ്വർണവും സുരക്ഷിതമായിവയ്ക്കാൻ ഏറ്റവും നല്ലത് അടുക്കളയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിൽ പിടിക്കപ്പെട്ടൽ കാര്യങ്ങളാകെ മാറും. യേശുക്രിസ്തു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശാരീരിക പീഡനം അനുഭവിച്ചത് താനാണ് എന്നാണ് അദ്ദേഹം നേരിട്ട പീഡനങ്ങളെ കുറിച്ച് പറഞ്ഞത്. ഇടിച്ച് പറയിപ്പിക്കാൻ അവർ പറ്റുന്നതൊക്കെ നോക്കും. അത് കഴിഞ്ഞാൽ കാന്താരിയും കട്ടൻചായയും തരുമെന്നും മണിയൻപിള്ള പറയുന്നു. മജിസ്‌ട്രേറ്റിനോട് ചൂടായതിന്റെ പേരിൽ ജയിലിൽ കഴിഞ്ഞുവെന്നും മണിയൻപിള്ള കൂട്ടിച്ചേർത്തു. മണിയൻപിള്ളയുടെ തസ്‌കരൻ എന്ന ആത്മകഥ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top