Advertisement

ഐഎൻഎക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ തിഹാർ ജയിലിലേക്ക് തത്ക്കാലം അയക്കേണ്ടന്ന് സുപ്രീംകോടതി

September 2, 2019
1 minute Read

ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരത്തെ തിഹാർ ജയിലിൽ അയക്കുന്നതിന് സുപ്രീംകോടതിയുടെ താൽക്കാലിക വിലക്ക്. തിഹാർ ജയിലിലേക്ക് അയക്കരുതെന്ന ചിദംബരത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

Read more: ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ജാമ്യത്തിനായി ചിദംബരത്തിന് വിചാരണകോടതിയെ സമീപിക്കാം. ജാമ്യാപേക്ഷ ഇന്നുതന്നെ വിചാരണക്കോടതി പരിഗണിക്കണമെന്ന് ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ച് നിർദേശം നൽകി. ജാമ്യം നിരസിച്ചാൽ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിടാനും ഉത്തരവിൽ പറയുന്നു. അതേസമയം, സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം സുപ്രീംകോടതി നാളെ കേൾക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top