Advertisement

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം

September 2, 2019
0 minutes Read

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കലാരൂപങ്ങളാല്‍ പ്രൗഢഗംഭീരമായിരുന്നു ഘോഷയാത്ര. കേരളത്തിന്റെ തനതു കലാരൂപങ്ങളൊക്കെ തന്നെ ഘോഷയാത്രയില്‍ അണിനിരന്നു.
രാവിലെ 10മണിയോടെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ രാജ കുടുംബത്തിലെ പ്രതിനിധികള്‍ കൈമാറിയ പതാക ഉയര്‍ത്തിയതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.

ജനങ്ങളുടെ ഐക്യം ശകതിപ്പെടുത്തി സാമൂഹ്യജീവിതം സുഗമമാക്കുന്നതിന് കൂട്ടായ്മകളുടെ ഉത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മനുഷ്യരെല്ലാവരും ഒരുപോലെ എന്ന ഓണപ്പാട്ടിന്റെ സന്ദേശം വിവേചന രഹിതമായ ഒരു സമൂഹത്തിന്റെ ആവശ്യകതയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് വ്യക്തമാക്കി. കേരളത്തില്‍ നവകേരള സൃഷ്ടിക്ക് തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ ആവേശം നല്‍കാന്‍ ഓണാഘോഷങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേ സമയം, അത്തച്ചമയ ഘോഷയാത്രയില്‍ കഴിഞ്ഞ പ്രളയകാലവും  ഇത്തവത്തെ പ്രകൃതിദുരന്തങ്ങളും  ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധനവും ജന്മി കുടിയാന്‍ വ്യവസ്ഥകളുമൊക്കെ പ്ലോട്ടുകളില്‍ അണിനിരന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top