കോലിയും ധവാനുമടക്കം പ്രമുഖർ ടീമിൽ; വിജയ് ഹസാരെ സാധ്യതാ ടീം പുറത്തു വിട്ട് ഡൽഹി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഓപ്പണർ ശിഖർ ധവാനുമുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ. 50 പേരുടെ സാധ്യതാ പട്ടികയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ടത്. റിഷഭ് പന്ത്, ഇഷാന്ത് ശർമ്മ തുടങ്ങിയവരും 50 പേരുടെ പട്ടികയിൽ ഉൾപെടുന്നുണ്ട്.
സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 10 വരെയാണ് ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫി. സോഷ്യൽ മീഡിയയിലൂടെയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നാളെ രാവിലെ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ താരങ്ങളോട് ഹാജരാവാനും ആവശ്യപെട്ടിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിയിലെ റണ്ണേഴ്‌സ് അപ്പ് ആണ് ഡൽഹി. പ്ലേ ഓഫ് ഫോർമാറ്റ് നടപ്പിലാക്കിയതിനു ശേഷം 2012-13 സീസണിലാണ് ഡൽഹി അവസാനമായി വിജയ് ഹസാരെ ട്രോഫി കിരീടം സ്വന്തമാക്കുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ടീമിനെ രംഗത്തിറക്കി കപ്പടിക്കാനാണ് ഇത്തവണ ഡൽഹി ലക്ഷ്യമിടുന്നത്.
Some big names in the list as senior selection committee name probables for Vijay Hazare Trophy. All available players are requested to report 8 am tomorrow to Head Coach KP Bhaskar at the Feroz Shah Kotla ground.@BCCI @BCCIdomestic pic.twitter.com/1C0gsLxW8K
— DDCA (@delhi_cricket) September 2, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here