മിതാലി രാജ് ടി-20യിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളുമായ മിതാലി രാജ് ടി-20 മത്സരങ്ങളിൽ നിന്നു വിരമിച്ചു. 2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടി-20 മതിയാക്കാൻ തീരുമാനിച്ചതെന്ന് മിതാലി പറയുന്നു. മുപ്പത്തിയാറുകാരിയായ മിതാലി 32 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
Read Also: മിതാലി രാജ് ബയോപിക്ക്; ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് നടി തപ്സി പന്നു
‘ടീം ഇന്ത്യയെ ടി-20യില്‍ 2006 മുതല്‍ പ്രതിനിധീകരിച്ചതിന് ശേഷം വിരമിക്കുകയാണ്. 2021 ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനാണ് ഈ തീരുമാനം. രാജ്യത്തിനായി ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹം അവശേഷിക്കുന്നു, അതിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. നൽകുന്ന പിന്തുണയ്‌ക്ക് ബിസിസിഐക്ക് നന്ദിയറിയിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരിസിന് തയ്യാറെടുക്കുന്ന ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു’- വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി പറഞ്ഞു.
Read Also: വിവാദങ്ങളിൽ മനംമടുത്തു; ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിച്ചിരുന്നെന്ന് ഹർമൻപ്രീത് കൗർ
മൂന്ന് ടി-20 ലോകകപ്പുകളില്‍(2012, 2014, 2016) ഇന്ത്യയെ നയിച്ചത് മിതാലിയാണ്. അന്താരാഷ്‌ട്ര ടി-20യില്‍ 89 മത്സരങ്ങള്‍ കളിച്ച മിതാലി 2364 റണ്‍സ് നേടിയിട്ടുണ്ട്. 19 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ വനിതാ താരമാണ് മിതാലി. രണ്ടായിരം ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരവും മിതാലിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here