ഇന്ത്യക്കെതിരെ പാകിസ്താൻ യുദ്ധം പ്രഖ്യാപിക്കില്ല : ഇമ്രാൻ ഖാൻ

ഇന്ത്യക്കെതിരെ പാകിസ്താൻ യുദ്ധം പ്രഖ്യാപിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻ ഇന്നലെ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും പാകിസ്താനും അണ്വായുധ ശേഷിയുള്ള രാജ്യങ്ങളാണ്. യുദ്ധമുണ്ടായാൽ ഇരു രാജ്യങ്ങൾക്കുമല്ല ലോകത്തിനാകെ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണെന്നും അതിൽ വിജയിക്കുന്നവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടാവുമെന്നും ഒട്ടനവധി പുതിയ പ്രശ്‌നങ്ങൾ ഉടലെടുക്കാനും അത് കാരണമാവുമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
Read Also : ‘പാക്കിസ്ഥാൻ ക്രിക്കറ്റിനെ പരിഷ്കരിക്കും; അടുത്ത ലോകകപ്പിൽ പ്രൊഫഷണലായ പാക്കിസ്ഥാനെ നിങ്ങൾ കാണും’: ഇമ്രാൻ ഖാൻ
എന്നാൽ കഴിഞ്ഞ ദിവസം വരെ ആണവയുദ്ധത്തിനുവരെ സജ്ജമാണെന്നായിരുന്നു ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നത്. കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു പ്രസ്ഥാവന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here