Advertisement

ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്, മാസം 2 ലക്ഷം വരുമാനം; ഇത് ഹരിയാനയിലെ യൂട്യൂബ് കർഷകൻ

September 4, 2019
3 minutes Read

യൂട്യൂബിന്റെ സാധ്യതകളെ വിജയകരമായി ഉപയോഗിച്ചിരിക്കുകയാണ് ഹരിയാനയിലെ ദർഷൻ സിംഗ് എന്ന കർഷകൻ. മാസം രണ്ട് ലക്ഷം രൂപയാണ് യൂട്യൂബ് വഴിയുള്ള ദർഷന്റെ വരുമാനം. യൂട്യൂബ് ചാനൽ തുടങ്ങി ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ദർഷൻ സിംഗിന് ലഭിച്ചത്. കർഷകനായ ദർഷൻ സിംഗ് യൂട്യൂബിലൂടെ വിജയം കൊയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.

കർഷക കുടുംബത്തിൽ വളർന്ന ദർഷനും തന്റെ വഴി കൃഷിയാണെന്ന് പണ്ടു തന്നെ തിരിച്ചറിഞ്ഞിരുന്നു. ആരുടേയും നിർബന്ധത്തിന് വഴങ്ങാതെ തന്നെ ജീവിത വരുമാനമായി കൃഷി തെരഞ്ഞെടുത്തു. കുടുംബ സ്വത്തായുള്ള 12 ഏക്കർ സ്ഥലത്ത് ജൈവ രീതിയിലുള്ള കൃഷിയാണ് ദർഷൻ നടത്തുന്നത്. ആദ്യം രണ്ടേക്കറിൽ ജൈവ കൃഷി നടത്തി. തുടർന്ന് മൂന്നു വർഷം കൊണ്ട് മുഴുവൻ സ്ഥലത്തും കൃഷി തുടങ്ങി.

2017 ൽ ഡയറി ഫാം തുടങ്ങാൻ ശ്രമിച്ചതാണ് ദർഷന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാലികളെ പരിപാലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ദർഷന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഇതേപ്പറ്റി ഓൺലൈനിൽ അന്വേഷിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിക്കുന്ന വീഡിയോകളൊന്നും കിട്ടിയില്ല. തുടർന്ന് പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് കാർഷിക രംഗത്ത് വിജയം കൊയ്ത കർഷകരെ നേരിൽ കണ്ട് തനിക്കാവശ്യമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഈ യാത്രകളിലാണ് യൂട്യൂബ് ചാനൽ എന്ന ആശയം ദർഷന്റെ മനസിൽ കയറിപ്പറ്റിയത്. മറ്റ് കൃഷിക്കാർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ യൂട്യൂബ് ചാനൽ തുടങ്ങാൻ ദർഷൻ തീരുമാനിച്ചു. അങ്ങനെ ‘ഫാർമിംഗ് ലീഡർ’ എന്ന യൂട്യൂബ് ചാനൽ പിറന്നു. പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് മികച്ച പ്രതികരണം ലഭിച്ച് തുടങ്ങിയതോടെ ദർഷന് അത് കൂടുതൽ പ്രചോദനമായി.

ആറു മാസമായപ്പോൾ തന്നെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് സന്ദർശകരെ ലഭിക്കാൻ തുടങ്ങി. 2018 മാർച്ച് മാസം ആയപ്പോഴേക്കും യൂട്യൂബിൽ നിന്നു പണം ലഭിക്കാൻ തുടങ്ങി. കൃഷിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം യൂട്യൂബിൽ നിന്നും ലഭിച്ച് തുടങ്ങിയതോടെ ദർഷൻ അത് പ്രൊഫഷനാക്കി. ഇപ്പോൾ മുഴുവൻ സമയവും യൂട്യൂബ് ചാനലിന് വേണ്ടി സമയം കണ്ടെത്തുകയാണ് ദർഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top