Advertisement

മുംബൈയിൽ മഴയ്ക്ക് താൽക്കാലിക ശമനം

September 5, 2019
0 minutes Read

മുംബൈയില്‍ മഴയ്ക്ക് താല്‍ക്കാലിക ശമനം. താനെ, പാല്‍ഘര്‍, നവിമുംബൈ, ജില്ലകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മഴക്കെടുതിയില്‍ മുംബൈയില്‍ മൂന്ന് പേര്‍ മരിച്ചു. മുംബൈയില്‍ നാല് ദിവസമായി തുടരുന്ന മഴ താല്‍ക്കാലികമായി ശമിച്ചെങ്കിലും ദുരിതം ഇപ്പോഴും തുടരുകയാണ്.

മുംബൈ വിമാനത്താവളത്തില്‍ 118 വിമാനങ്ങള്‍ വൈകുകയും 30 സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. കാഴ്ച്ചാ പരിധി കുറഞ്ഞെങ്കിലും നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആണെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വെസ്റ്റേണ്‍ ലൈനില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മിത്തി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള്ള സയണ്‍ ഡിവിഷനില്‍ തീവണ്ടി ഗതാഗതത്തിന് തടസം നേരിടുന്നുണ്ട്.

റെയില്‍വെ ദീര്‍ഘ ദൂര പാല തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. നഗരത്തില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ 60 പേരെ നാവികസേന രക്ഷപ്പെടുത്തി. പൂനെ ഖഡക്ക് വാസ് ലെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് വിനോദ സഞ്ചാരികളെ കടത്തി വിടുന്നതിന് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ടു ദിവസം കൂടി കനത്ത മഴ തുടരാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top