മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ നിര്‍ദേശം

അശാസ്ത്രീയ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചു പൂട്ടാന്‍ നിര്‍ദേശം. മോഹനനന്‍ വൈദ്യരുടെ അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് തൃശൂരില്‍ ഒന്നര വയസുകാരി മരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണപുരം പഞ്ചായത്തിന്റെയാണ് നടപടി.
മുന്‍പ് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ മോഹനനന്‍ നായര്‍ക്കെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് ചികിത്സ പിഴവിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍, കഴിഞ്ഞമാസം കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടുന്നത്. ആശുപത്രിയ്ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here