Advertisement

ബിജെപി മുസ്ലിങ്ങളുടെ നിത്യശത്രുവല്ലെന്ന് സമസ്ത നേതാവ്; നല്ല ഭരണമാണെങ്കിൽ സ്വാഗതം ചെയ്യും

September 5, 2019
1 minute Read

ബിജെപിയെ മുസ്‌ലിങ്ങളുടെ നിത്യശത്രുവായി കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിലുള്ള ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേർത്തു.

Read Also: കോൺഗ്രസ് വിട്ടത് രാജീവ് ഗാന്ധിയെ എതിർത്ത്; ഒടുവിൽ ബിജെപി പാളയത്തിൽ; ആരിഫ് മുഹമ്മദ് ഖാന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം

ഉന്നത സ്ഥാനങ്ങളില്‍ ഒരു മുസ്ലിം വരിക എന്നുള്ളത് മുസ്ലിംങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്. ആ നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

Read Also: ബിജെപി സർക്കാർ പശു ഉത്പാദന ഫാക്ടറികൾ ആരംഭിക്കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്; ലക്ഷ്യം 10 കോടി പെൺ പശുക്കൾ

ബിജെപി കേന്ദ്രം ഭരിക്കുന്ന സമയത്താണ് ഒരു മുസ്ലിമിനെ ഗവര്‍ണ്ണായി നിയമിച്ചിരിക്കുന്നത് എന്നത് പലരും വിരോധാഭാസമായി കാണുന്നു. അതിന്റെ ആവശ്യമില്ല. ബിജെപി മുസ്‌ലിംങ്ങളുടെ നിത്യശത്രുവായിട്ട് ആരും കാണുന്നില്ല. മുസ്‌ലിങ്ങള്‍ കാണുന്നില്ല. ചില പരിപാടികളും വിഷയങ്ങളിലും ബിജെപിയോട് എതിര്‍പ്പ് ഉണ്ടാവും എന്നല്ലാതെ, നല്ല ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഭരണം കാഴ്ചവെച്ചാല്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top