Advertisement

കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു

3 days ago
1 minute Read

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി കുളത്തിൽ എത്തിയിരുന്നു.

Story Highlights : 17 year old boy drowned in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top