Advertisement

അതിമാനുഷനായി സ്മിത്ത്: വീണ്ടും സെഞ്ചുറി; ഓസ്ട്രേലിയ സുരക്ഷിതം

September 5, 2019
1 minute Read

സെഞ്ചുറി നേടുന്നത് തുടർക്കഥയാക്കിയ സ്റ്റീവ് സ്മിത്തിൻ്റെ സെഞ്ചുറിക്കരുത്തിൽ, ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയ സുരക്ഷിതമായ നിലയിൽ. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 245 റൺസ് നേടിയിട്ടുണ്ട്. സ്മിത്തിനെക്കൂടാതെ രണ്ടാം ടെസ്റ്റിൽ സ്മിത്തിൻ്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ടീമിലെത്തി മികച്ച പ്രകടനം നടത്തിയ മാർനസ് ലബുഷാനെയും ഓസീസിനു വേണ്ടി തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.

Read Also: ആഷസ്: ബെൻ സ്റ്റോക്സിന്റെ ഒറ്റയാൾ പോരാട്ടം; ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ അവിസ്മരണീയ ജയം

ഓപ്പണർമാരായ ഡേവിഡ് വാർണർ (0), മാർക്കസ് ഹാരിസ് (13) എന്നിവർ വേഗം പുറത്തായതിനു ശേഷം ക്രീസിലൊത്തു ചേർന്ന ലബുഷാനെ-സ്മിത്ത് സഖ്യം ഇംഗ്ലണ്ടിന് അവസരങ്ങളൊന്നും നൽകാതെ മുന്നേറി. മൂന്നാം വിക്കറ്റിൽ 116 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 67 റൺസെടുത്ത ലബുഷാനെയെ പുറത്താക്കിയ ക്രേഗ് ഓവർട്ടനാണ് ഇംഗ്ലണ്ടിനു ബ്രേക്ക്ത്രൂ നൽകിയത്.

Read Also: ‘എന്റെ വിക്കറ്റെടുക്കാൻ അവനായിട്ടില്ല’; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്റ്റീവ് സ്മിത്ത്

ട്രേവിസ് ഹെഡ് (19), മാത്യു വേഡ് (16) എന്നിവർ വേഗം പുറത്തായി. ഇതിനിടെ സ്മിത്ത് തൻ്റെ 26ആം ടെസ്റ്റ് സെഞ്ചുറി കുറിച്ചു. പരമ്പരയിൽ മൂന്നാമത്തെയും അവസാന എട്ട് ഇന്നിംഗ്സുകളിൽ അഞ്ചാമത്തെയും ആഷസിലെ പതിനൊന്നാമത്തെയും സെഞ്ചുറിയാണ് സ്മിത്ത് കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ സ്മിത്ത് രണ്ടാം മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 92 റൺസെടുത്ത് പുറത്തായി. ആ ഇന്നിംഗ്സിൽ പരിക്കേറ്റതോടെ രണ്ടാം ഇന്നിംഗ്സിലും മൂന്നാം ടെസ്റ്റിലും കളിക്കാൻ സ്മിത്തിനു സാധിച്ചില്ല. പിന്നെ കളിക്കുന്നത് നാലാം മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലാണ്. അതിലും സെഞ്ചുറി. ആകെ നാല് ഇന്നിംഗ്സുകളിൽ ബാറ്റ് ചെയ്തു. മൂന്ന് സെഞ്ചുറിയും ഒരു 92 റൺസുമാണ് ഇതു വരെയുള്ള സ്മിത്തിൻ്റെ സമ്പാദ്യം.

101 റൺസെടുത്ത സ്മിത്തും 9 റൺസെടുത്ത ക്യാപ്റ്റൻ ടിം പെയ്‌നും പുറത്താവാതെ നിൽക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top