Advertisement

അതിർത്തിയിൽ 2000 സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

September 6, 2019
Google News 0 minutes Read

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്.

നിയന്ത്രണ രേഖയ്ക്ക് 30കിലോമീറ്റര്‍ അകലത്തില്‍ പാകിസ്താന്‍ സൈന്യം തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികള്‍ ഗൗരവത്തില്‍ നിരീക്ഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ പാകിസ്താന്‍ അതിര്‍ത്തിയില്‍ 100എസ്എസ്ജി കമാന്‍ഡോകളെ വിന്യസിച്ചിരുന്നു. തീവ്രവാദികളെ അതിര്‍ത്തി കടത്തിവിടാനുള്ള ശ്രമമായാണ് ഇത് ഇന്ത്യ വിലയിരുത്തിയിരിക്കുന്നത്. തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ പത്ത് എസ്എസ്ജി കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിന് സമീപത്തും പാകിസ്താന്‍ എസ്എസ്ജി കമാന്‍ഡോകലെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here