റോഡിലെ ‘പൂക്കുളം’; വൈറലായി പ്രതിഷേധ ഫോട്ടോഷൂട്ട്

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു ഫോട്ടോഷൂട്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ അത്തപ്പൂക്കളമിടുന്ന ഒരു സുന്ദരിയുടെ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫർ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നിൽ. മോഡൽ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
Read Also: വീണ്ടും സാറ ടെയ്‌ലറുടെ നഗ്ന ഫോട്ടോഷൂട്ട്; ട്രോളുമായി സഹതാരം
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്. അടുത്തിടെ റോഡിലെ കുഴിയിൽ വീണു പരിക്ക് പറ്റിയ യുവാവ് അവിടെയിരുന്നു തന്നെ പ്രതിഷേധിക്കുന്ന ചിത്രവും വൈറലായിരുന്നു.
Read Also: റോഡിലെ കുഴിയിൽ വീണ് പരുക്ക്, അതേ കുഴിയിലിരുന്ന് യുവാവിന്റെ പ്രതിഷേധം
പനമ്പിള്ളി നഗറിൽ ഇന്നലെ വൈകിട്ടായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഫോട്ടോഗ്രാഫറായ അനുലാൽ ഈ ആശയം പങ്കു വെച്ചപ്പോൾ കൊള്ളാമെന്നു തോന്നിയതു കൊണ്ടാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കാമെന്നു തീരുമാനിച്ചതെന്ന് മോഡൽ നിയ ട്വൻ്റിഫോർ ന്യൂസിനോട് പറഞ്ഞു.
മൂന്നു വർഷത്തോളമായി മോഡലിംഗ് രംഗത്തുള്ള നിയ രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടും ഉടൻ റിലീസാവും. ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ ഈ മാസാവസാനം ഷൂട്ട് തുടങ്ങുമെന്നും നിയ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here