വീണ്ടും സാറ ടെയ്‌ലറുടെ നഗ്ന ഫോട്ടോഷൂട്ട്; ട്രോളുമായി സഹതാരം

നഗ്ന ഫോട്ടോഷൂട്ടുമായി വീണ്ടും ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്‌ലർ. നഗ്നയായി ബാറ്റ് ചെയ്യുന്ന ചിത്രമാണ് ഇത്തവണ സാറ പുറത്തു വിട്ടത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സാറ ചിത്രം പോസ്റ്റ് ചെയ്തത്. നഗ്നയായി ബാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ചിത്രം പുറത്തു വിട്ടതോടെ നിരവധി കമൻ്റുകളും വരുന്നുണ്ട്. സഹതാരം അലക്‌സ ഹാട്ടലെയുടെ കമന്റാണ് ഏറ്റവും വൈറലായിരിക്കുന്നത്. എത്ര തവണ നഗ്നയായി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നാണ് ഹാട്ട്‌ലെയുടെ ചോദ്യം.
Read Also: ആരോഗ്യമാസികയ്ക്കു വേണ്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്‌ലറുടെ നഗ്ന ഫോട്ടോഷൂട്ട്
നേരത്തെ നഗ്നയായി സ്റ്റംപ് ചെയ്യുന്ന ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. സ്ത്രീകൾക്കായുള്ള ആരോഗ്യമാസികയ്ക്കു വേണ്ടിയാണ് സാറ നഗ്നയായി പോസ്റ്റ് ചെയ്തത്. വനിതകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്. സ്റ്റംപ് ചെയ്യുന്ന ചിത്രത്തോടൊപ്പം ശ്രദ്ധേയമായ ഒരു കുറിപ്പും നേരത്തെ സാറ പോസ്റ്റ് ചെയ്തിരുന്നു. “എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതെൻ്റെ കംഫർട്ട് സോണിനു പുറത്തുള്ള ഒന്നാണെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോഴും എൻ്റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതിൽ ചിലതിൽ നിന്നൊക്കെ ഞാൻ പുറത്തു കടക്കേണ്ടിയിരുന്നു.”- സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്നും മാഗസിന്‍ അധികൃതരോട് നന്ദിയുണ്ടെന്നും സാറ കൂട്ടിച്ചേർത്തു.
വ്യക്തി ജീവിതത്തില്‍ ഉത്‌ക്കണ്‌ഠയും, മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്ന സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്. വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ് 30കാരിയായ സാറ ടെയ്‌ലർ. മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായ സാറ പലപ്പോഴും ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സാറ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here