ശ്രീദേവിയുടെ മെഴുക് പ്രതിമയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബോണി കപൂർ

ഇന്ത്യൻ സിനിമ ലോകത്തിനും കുടുംബത്തിനും ആകെ ഞെട്ടലുണ്ടാക്കിയ ഒരു വാർത്തയായിരുന്നു നടി ശ്രീദേവിയുടെ വിയോഗം. മകൾ ജാൻവിയുടെ ആദ്യ ചിത്രം കാണണമെന്നത് ശ്രീദേവിയുടെ നടക്കാതെ പോയ ഒരാഗ്രവുമായിരുന്നു. എന്നാൽ ശ്രീദേവിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബോണി കപൂർ ഇപ്പോൾ എത്തിയിരിക്കുകയാണ്.
മാഡം തുസാഡ്‌സിൽ ഉള്ള ശ്രീദേവിയുടെ മെഴുകു പ്രതിമയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഭർത്താവായ ബോണികപൂർ പുറത്ത് വിട്ടിരിക്കുന്നത്. ബോണി കപൂറിനൊപ്പം മക്കളായ ജാൻവിയും ഖുഷിയും ചിത്രത്തിലുണ്ട്. മാത്രമല്ല ശ്രീദേവിയുടെ ഒറ്റയ്ക്കുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് ബോണി കപൂർ മക്കളായ ജാൻവിയ്ക്കും ഖുശിയ്ക്കും ഒപ്പം എത്തിയത്.
മിസ്റ്റർ ഇന്ത്യ എന്ന ശ്രീദേവിയുടെ സിനിമയിലെ ‘സീമ സോണി’ എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. പ്രതിമ സമർപ്പിക്കുന്നതിനിടെ വികാരാധീനനായി ബോണി കപൂർ പൊട്ടിക്കരഞ്ഞു. ശ്രീദേവി എന്റെ ഉള്ളിൽ മാത്രമല്ല നിങ്ങളുടെ ഉള്ളിലും ഇന്നും ജീവിക്കുന്നു. അവൾക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്കായി ഞാൻ സമർപ്പിക്കുന്നു എന്ന് ബോണി കപൂർ ചടങ്ങിൽ പറഞ്ഞു.
2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണ വാർത്ത പുറത്ത് വരുന്നത്. ബോളിവുഡ് നടനും ശ്രീദേവിയുടെ ബന്ധുവുമായ മോഹിത് മർവ്വയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവിയും ഭർത്താവ് ബോണി കപൂർ, മകൾ ഖുഷി എന്നിവർക്കൊപ്പം ദുബായിലേക്ക് പോയത്. വിവാഹ ആഘോഷങ്ങൾക്ക് ശേഷം ശ്രീദേവിയെ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here