കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; ശരാശരി റെക്കോർഡ് തൊണ്ണൂറ്റി അയ്യായിരം

കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ മാത്രം കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം കടന്നു. തൊണ്ണൂറ്റി എട്ടായിരമാണ് നിലവിലെ ദിവസ യാത്രയുടെ ശരാശരി റെക്കോർഡ്.

കൊച്ചി മെട്രോ തൈക്കുടത്തേക്ക് ഓടിയെത്താൻ തുടങ്ങിയതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ദിവസം മാത്രം 95,000 പേരാണ് മെട്രോ സർവീസ് ഉപയോഗപ്പെടുത്തിയത്. ഈ മാസം മൂന്ന് വരെ 39,000 മായിരുന്നു മെട്രോയിലെ ദിവസ യാത്രാക്കാരുടെ ശരാശരി എണ്ണം. മെട്രോ സർവീസ് ദിവസവും ഉപയോഗപ്പെടുത്തുന്നവരുടെ ശരാശി എണ്ണം ഒരു ലക്ഷത്തിലെത്തിലെത്തിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

നിലവിൽ ടിക്കറ്റ് നിരക്കിൽ 50 ഇളവ് നൽകുന്നുണ്ട്. കൂടാതെ ഈ മാസം 25 വരെ മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ്ങും സൗജന്യമാണ്. ഓണം പ്രമാണിച്ച് 10,11,12 തീയതികളിൽ രാത്രി പതിനൊന്ന് വരെ സർവീസിന്റെ സമയം നീട്ടിയിട്ടുണ്ട്. നഗരത്തിൽ യാത്രക്കുരുക്ക് വർധിച്ചതും വൈറ്റില, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് മെട്രോ എത്തിയതും യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായി. പുതിയ പാതയിൽ സർവീസ് തുടങ്ങയതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററായി. 21 സ്റ്റേഷനുകളാണ് ആകെയുള്ളത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More