ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടു

ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടതായി റിപ്പോർട്ട്. കോൺഗ്രസിൽ ചേർന്ന് 167 ദിവസത്തിനകമാണ് ഊർമിള കോൺഗ്രസ് വിട്ടത്. നടി കോൺഗ്രസ് വിടാനുള്ള കാരണം വ്യക്തമല്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിക്കെതിരെയായിരുന്നു ഊർമിള മത്സരിച്ചത്. ഊർമിളയുടെ കോൺഗ്രസ് പ്രവേശനവും തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമെല്ലാം വാർത്തയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 27നായിരുന്നു ഉൗർമിള കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയിൽ നിന്നായിരുന്നു ഊർമിള അംഗത്വം സ്വീകരിച്ചത്. തൊണ്ണൂറുകളിൽ രംഗീല ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ ഊർമിള അക്കാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു.
Read Also: ബോളിവുഡ് നടി ഊർമിള കോൺഗ്രസിൽ ചേർന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here