Advertisement

‘നാടകം കളിക്കരുത്’; വീൽചെയറിലെത്തിയ യുവതിയോട് വിമാനത്താവള ഉദ്യോഗസ്ഥ

September 10, 2019
5 minutes Read

വീൽചെയറിലെത്തിയ ഭിന്നശേഷിക്കാരിയായ യാത്രക്കാരിയോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ മോശമായി പെരുമാറിയതായി പരാതി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോകാനെത്തിയ വിരാലി മോദിക്കാണ് ദുരനുഭവമുണ്ടായത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട ദുരനുഭവം വിരാലി ട്വിറ്ററിൽ കുറിച്ചു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകയാണ് വിരാലി. പരിശോധന കൗണ്ടറിലെത്തിയപ്പോഴായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതെന്ന് വിരാലി ട്വീറ്റിൽ വ്യക്തമാക്കി. പരിശോധനക്കായി തന്നോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് കഴിയില്ലെന്ന് പറഞ്ഞു. നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയായിരുന്നുവെന്നും വിരാലി വ്യക്തമാക്കി.

താൻ മനഃപൂർവം എഴുന്നേൽക്കാത്തതാണെന്നാണ് ഉദ്യോഗസ്ഥ കരുതിയത്. മേലുദ്യോഗസ്ഥനോട് പരാതി പറയുകയും ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന രേഖകൾ ഉദ്യോഗസ്ഥയെ കാണിക്കാൻ ശ്രമിച്ചെങ്കിലും അത് നോക്കാൻ അവർ തയ്യാറായില്ല. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥ എത്തി പരിശോധിച്ചുവെന്നും പോകാൻ അനുവദിക്കുകയായിരുന്നുവെന്നും വിരാലി പറയുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top