നിർധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് നിഷേധിച്ചത് അനീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഒരു വശത്ത് ദരിദ്ര ജനവിഭാഗങ്ങളെ പട്ടിണിക്കിടുകയും മറുവശത്ത് കോടികൾ പൊടിച്ച് ഓണാഘോഷം നടത്തുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ കേരളത്തിന് അപമാനമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തവണ നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സർക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള അനീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also; സാമ്പത്തിക പ്രതിസന്ധി; സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെടുന്നവർക്ക് ഓണക്കിറ്റ് നൽകാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ നിർധന കുടുംബങ്ങൾക്കുള്ള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങിയത്. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്‌ളൈക്കോ വഴിയാണ് ഓണക്കിറ്റ് നൽകിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ധനവകുപ്പ് ഇതിന് അംഗീകാരം നൽകിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here