ശബരിമല നട തുറന്നു; ഓണസദ്യ ഇന്ന് മുതൽ

ഓണക്കാലത്തെ പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമല മേൽശാന്തി അയ്യപ്പന് വേണ്ടി ഒരുക്കുന്ന ഉത്രാട സദ്യ ഇന്ന് നടക്കും. തിരുവോണ ദിനത്തിൽ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭക്തർക്കായി തിരുവോണ സദ്യ വിളമ്പും
ഉത്രാട ദിനമായ ഇന്ന് മഹാഗണപതി ഹോമത്തിനും ഉഷപൂജക്ക് ശേഷം ഉച്ചയോടെ ദേവസ്വം ഊട്ടുപുരയിൽ മേൽശാന്തി ഒരുക്കുന്ന ഉത്രാട സദ്യ ആദ്യം അയ്യപ്പന് വിളമ്പും. ഇതിനു ശേഷമാണ് സദ്യ ഭക്തർക്ക് വിളമ്പുക. തിരുവോണ ദിനത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചതയ ദിനമായ സെപ്തംബർ 13 ന് സഹസ്രകളഭാഭിഷേകത്തോടെ ഓണ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.
ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here