മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറുവയസ്സുകാരൻ മരിച്ചു

ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറുവയസ്സുകാരൻ മരിച്ചു. സച്ചിൻ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ മണ്ഡവാറിലെ തത്തർപുർ ഗ്രാമത്തിലാണ് അപകടം നടന്നത്.

തിജാറയിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹൻ ഭാഗവത്. പത്തോളം കാറുകൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഇതിലൊരു കാർ ആറുവയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also : വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകൾ; വിചിത്രവാദവുമായി കർണാടക ഉപമുഖ്യമന്ത്രി

സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാർ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top