‘ഇത് വെറും ട്രെയിലർ’; എൻഡിഎ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളെപ്പറ്റി പ്രധാനമന്ത്രി

എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വെ​റും ട്രെ​യി​ല​ര്‍ മാ​ത്ര​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ പൂ​ര്‍​ണ​രൂ​പം രാ​ജ്യ​ത്ത് ദൃ​ശ്യ​മാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭീ​ക​ര​ത​യ്ക്കും അ​ഴി​മ​തി​ക്കും എ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളും ട്രെ​യി​ല​ർ മാ​ത്ര​മാ​ണ്. പൂ​ർ​ണ​മാ​യ ചി​ത്രം വ​രാ​നി​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ്പൂ​ര്‍​ണ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്കാ​നും സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. അ​ഴി​മ​തി​ക്കെ​തി​രെ ഒ​രു വീ​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​തി​ന് മു​ന്‍​പ് രാ​ജ്യം ഇ​ത്ര​യും വേ​ഗ​ത​യി​ലു​ള്ള വി​ക​സ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top