സോഷ്യൽ മീഡിയ വഴി പെൺവാണിഭം ലക്ഷ്യമിട്ടുളള തട്ടിപ്പ്; നടപടിക്കൊരുങ്ങി സംസ്ഥാന ബാലാവകാശ കമ്മീഷൻ

സോഷ്യൽമീഡിയ വഴി പെൺവാണിഭം ലക്ഷ്യമിട്ടുളള തട്ടിപ്പിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഒരുങ്ങുന്നു. ഓൺലൈൻ പെൺവാണിഭത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ ഉപയോഗപ്പെടുത്തുന്നെന്ന ട്വന്റി ഫോർ വാർത്തയുടെ അടിസ്ഥാനത്തിൽ നടപടി.
സോഷ്യൽമീഡിയ വഴി പെൺവാണിഭം നടത്തുന്ന സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെവരെ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നുവെന്ന വാർത്ത ട്വന്റി ഫോറാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.ഇതിന് പിന്നാലെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപടി ശക്തമാക്കുന്നത്.
Read Also : സോഷ്യൽ മീഡിയയിലൂടെ പെൺവാണിഭം; തട്ടിപ്പ് സംഘം കേരളത്തിലും; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും തട്ടിപ്പ് സംഘത്തിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ചെയർമാൻ പി സുരേഷ് പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാഴ്ചവെക്കാം എന്ന വാഗ്ദാനവുമായാണ് സോഷ്യൽമീഡിയയിലൂടെ ആവശ്യക്കാരെ തേടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here