മരണശേഷവും മനുഷ്യ ശരീരം ചലിക്കും!

മരണശേഷം മനുഷ്യ ശരീരം ചലിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അത്തരത്തിലൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. മരണശേഷം ഒരുവർഷംവരെ മനുഷ്യശരീരം ചലിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

മരണത്തിന് ശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ആസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റൽ റിസർച്ചിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ. ഗവേഷകയായ അലിസൺ വിൽസണും സഹപ്രവർത്തകരുമാണ് പഠനത്തിന് പിന്നിൽ.

ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ശരീരം അഴുകുന്നത് മൂലം പേശികൾക്കും സന്ധികൾക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണ് ചലനമുണ്ടാകുന്നതെന്നാണ് കണ്ടെത്തൽ. ടൈം ലാപ്‌സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകർ മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാനും മരിച്ച സമയം കണ്ടെത്താനുമൊക്കെ ഇത് സഹായകമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം.’ഫൊറൻസിക് സയൻസ് ഇന്റർനാഷണൽ: സൈനർജി’ എന്ന ശാസ്ത്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More