ഓണാഘോഷത്തിന് സമാപ്തി കുറിച്ച് പുലിക്കളി; ആറ് സംഘങ്ങളിലായി ഇറങ്ങുന്നത് മൂന്നൂറോളം പുലികൾ

തൃശൂർ സ്വരാജ് റൌണ്ട് ഇന്ന് പുലികൾ കീഴടക്കും. ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. ദേഹത്ത് നിറങ്ങൾ ചാലിച്ച് പെൺപുലികളും കുടവയറുള്ള ആൺ പുലികളും കുട്ടിപ്പുലികളുമെല്ലാം നഗരവീഥികൾ കീഴടക്കും. അമ്പരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും വിവിധ ദേശങ്ങൾ തയാറാക്കിയിക്കിയിട്ടുണ്ട്.
മുന്നൂറോളം പുലികളാണ് നഗരം കീഴടക്കാനിരിക്കുന്നത്. ഇതിൽ 3 പെൺപുലികളുമുണ്ട്. 35 മുതൽ 51 വരെയാണ് ഓരോ സംഘത്തിനും അനുവദിച്ചിരിക്കുന്ന പുലികളുടെ എണ്ണം. ആദ്യ പുലിക്കളിസംഘം 4ന് സ്വരാജ് റൗണ്ടിലെത്തി.
Read Also : ഓണാഘോഷം പൊടി പൊടിച്ച് പൊലീസുകാർ
പുലിക്കളി കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് ഗതാഗത നിയന്ത്രണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here