Advertisement

ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

September 14, 2019
0 minutes Read

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കാത്ത മുൻ പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ നോട്ടീസ് നൽകിയിയിരുന്നു. അതേസമയം രാജീവ് കുമാർ ഒളിവിൽ ആണെന്നാണ് സൂചന.

രാജീവ് കുമാറിന്റെ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കൊൽക്കത്ത ഹൈക്കോടതി എടുത്തുമാറ്റിയതോടെയാണ് സി ബി ഐ രാജീവ് കുമാറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. എന്നാൽ രാജീവ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല. കേസിൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് സിബിഐ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകനാണ് നിർദേശം. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ രാജീവ് കുമാറിന് രാജ്യം വിടാനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. ശാരദ ചിട്ടിതട്ടിപ്പ് കേസ് സിബിഐക്ക് കൈമാറുന്‌പോൾ കേസ് അന്വേഷിച്ചിരുന്ന രാജീവ് കുമാർ കേസ് ഡയറികളും ഫയലുകളും കൈമാറിയില്ല.

സുപ്രധാന തെളിവുകൾ നശിപ്പിച്ചു എന്നിവയാണ് സി ബി ഐ ചുമത്തിയിരിക്കുന്ന കുറ്റം. 2014ൽ രജിസ്റ്റർ ചെയ്ത ശാരദ ചിട്ടിതട്ടിപ്പ് കേസിൽ സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ.രാഷ്ട്രീയക്കാരും വ്യവസായികളും ഉൾപ്പെട്ട 200 കന്പനികളുടെ കൺസോർഷ്യം വൻ തുക വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തി എന്നതാണ് ശാരദ ചിട്ടി ഫണ്ട് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top