സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി സൗദി മലയാളികളുടെ ഓണാഘോഷം തുടരുന്നു

സാഹോദര്യത്തിന്റേയും സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി സൗദിയിലെ മലയാളികളുടെ ഓണാഘോഷം തുടരുകയാണ്. ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും സന്ദേശം കൂടിയായി മാറുകയാണ് സൗദിയിലെ ആഘോഷ പരിപാടികൾ.
സമൃദ്ധിയുടെയും സമത്വത്തിന്റേയും സ്വപ്നങ്ങളുമുണർത്തി പരിമിതമായ സൗകര്യങ്ങളിൽ സദ്യവട്ടമൊരുക്കി ബന്ധുക്കളും സുഹൃത്തുക്കൾക്കുമൊപ്പമാണ് പലരും ഓണം ആഘോഷിച്ചത്. പൊന്നോണ ദിനം ഗൾഫ് നാടുകളിൽ പ്രവൃത്തിദിവസമായതിനാൽ ആഘോഷങ്ങൾക്ക് അൽപം പൊലിമ കുറഞ്ഞെങ്കിലും ഉള്ള സൗകര്യത്തിൽ കുടുംബവുമായി താമസിക്കുന്നവരെല്ലാം തിരുവോണ നാളിൽ തന്നെ ഓണം ആഘോഷിക്കുകയായിരുന്നു.
പൂക്കളമിട്ടും സദ്യയുണ്ടും മറുനാട്ടിലെ ഒറ്റപ്പെടൽ മറന്ന് ഇവർ ഓണം ഗംഭീരമാക്കി ഒപ്പം മാവേലി തമ്പുരാനെ കാത്തിരിക്കുന്ന ആ പഴയ നാളുകളെ കുറിച്ചുള്ള ഓർമ പുതുക്കലുമായി മാറി തിരുവോണനാൾ. ബാച്ചിലർ ടീമുകളിൽ പലരും ആഘോഷം അടുത്ത അവധി ദിവസത്തേക്ക് മാറ്റിവെച്ചു. പ്രവാസ ലോകത്തെ തിരക്കുകളുമെല്ലാം മാറ്റിവെച്ച് ഇന്ന് പൂക്കളമൊരുക്കി ഓണസദ്യ ഒരുക്കുന്നതിന്റേയും, പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതിനുമുള്ള തിരക്കിലായിരുന്നു മിക്ക മലയാളികുടുംബങ്ങളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here