Advertisement

കേരള ഷോളയാർ ജലവൈദ്യുത പദ്ധതി പ്രദേശത്ത് തൃശൂർ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

September 14, 2019
1 minute Read

കേരള ഷോളയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് സെപ്റ്റംബർ 13 രാത്രി 11 മണിയോടെ 2660 അടി പിന്നിട്ടതിനാൽ തൃശൂർ ജില്ലാ കളക്ടർ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഡാമിലെ സെപ്റ്റംബർ 14 രാവിലെ 7 മണിയിലെ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

തമിഴ്‌നാട് ഷോളയാർ പവർ ഹൌസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. കേരള ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2663 അടിയിൽ എത്താൻ ഇടയുണ്ട്.

Read Also : കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; തൃശൂർ സ്വദേശികൾ പിടിയിൽ 

കേരള ഷോളയാർ ഡാമിൽ സെപ്റ്റംബർ 14 രാവിലെ 7 മണിക്ക് സംഭരണ ശേഷിയുടെ 95.10 % വെള്ളമുണ്ട്. ഡാമിലെ ജലനിരപ്പ് 2658 അടി പിന്നിട്ടപ്പോൾ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 2663 അടി എത്തിയാലാണ് കേരള ഷോളയാർ തുറക്കാനുള്ള സാധ്യത. കേരള ഷോളയാർ തുറന്നാൽ വെള്ളം പെരിങ്ങൽകുത്ത് ഡാമിലേക്ക് ഒഴുകിയെത്തും. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് സെപ്റ്റംബർ 14 രാവിലെ 8 മണിക്ക് 419.90 മീറ്റർ ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top