കണ്ണൂരിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്

കണ്ണൂരില്‍ കരാറുകാരന്റെ മരണത്തില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എംപി. ട്രസ്റ്റ് രൂപീകരണത്തില്‍ നിയന്ത്രണം വേണമെന്നും കെ. കരുണാകരന്റെ പേര് ഇത്തരം ട്രസ്റ്റുകള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും കെ. മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരില്‍ കരാറുകാന് ആത്മഹത്യ ചെയ്ത സംഭവത്തിലെ ട്രസ്റ്റ് നടത്തിപ്പില്‍ കെ കരുണാകരന്റെ കുടുംബത്തിനു യാതൊരു പങ്കുമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണം. ഏതു അന്വേഷണം നടത്തിയാലും സ്വാഗതം ചെയ്യുമെന്നും മുരളീധരന് വ്യക്തമാക്കി. കരുണാകരന്റെ കുടുംബത്തിന്റെ ശക്തമായ പിന്തുണയും ഇതിന് ഉണ്ടാവും. കരാറുകാരന്റെ കുടുംബത്തിനു കൂടി സ്വീകാര്യമായ അന്വേഷണമാണ് നടത്തേണ്ടത് എന്നും കെ. മുരളീധരന് എംപി പറഞ്ഞു.
കെ. കരുണാകരന്റെ പേരില്‍ ഇത്തരം ചീത്തപ്പേരുകള്‍ ഇനി ഉണ്ടാവരുത്. അതുകൊണ്ട് തന്നെ ട്രസ്റ്റുകള്‍ രൂപീകരിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കരാറുകാരന് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here