ഓണം വാരാഘോഷത്തിന്റെ സമാപനം നാളെ തലസ്ഥാന നഗരിയിൽ നടക്കും

ഓണം വാരാഘോഷത്തിന്റെ സമാപനം നാളെ തലസ്ഥാന നഗരിയിൽ നടക്കും. വർണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണം വാരാഘോഷത്തിലെ കലാപരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങളാണ് ഓരോ ദിവസവും എത്തുന്നത്.
തലസ്ഥാന നഗരത്തിനകത്തും പുറത്തുമുള്ള 29 വേദികളിലായി നടക്കുന്ന ഓണം വാരാഘോഷമാണ് നാളെ സമാപിക്കുന്നത്. സമാപന ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുണ്ടാകും. അഞ്ചാം ദിനമായ ഇന്നലെ നിരവധിപ്പേരാണ് പരിപാടികൾ ആസ്വാദിക്കാനായി വിവിധ വേദികളിലേക്ക് ഒഴുകിയെത്തിയത്.
നിശാഗന്ധിയിലെ പ്രധാന വേദിയിൽ അന്തരിച്ച സംഗീത സംവിധായകൻ ലെനിൻ രാജേന്ദ്രനുള്ള സംഗീത ആദരം രാത്രി മഴയായ് പെയ്തിറങ്ങി.
നാടൻ കലകളുടെ വേദിയിൽ പൊറാട്ടുനാടകവും,പാഠകവും അരങ്ങേറി.
കാഴ്ചക്കാർക്കിടയിൽ നിറഞ്ഞാടിയ പരുന്താട്ടം പലർക്കും പുത്തനനുഭവമായി. ഇന്ന് ചലച്ചിത്രതാരം നവ്യാനായരുടെ നൃത്ത സന്ധ്യഅരങ്ങേറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here